ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി: ഇ​ന്ത്യ​യെ വീ​ഴ്ത്തി ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഇ​റാ​നി​ലെ ഉ​ർ​മി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സീ​നി​യ​ർ വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്തി ഖ​ത്ത​റി​ന്റെ കു​തി​പ്പ്. പൂ​ൾ ‘ഇ’​യി​ലെ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഖ​ത്ത​ർ ഇ​ന്ത്യ​യെ വീ​ഴ്ത്തി​യ​ത്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ജെ​റോം വി​നീ​ത്, മു​ത്തു​സാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി​നി​ര​ന്ന ടീം ​ഖ​ത്ത​റി​ന്റെ ത​ക​ർ​പ്പ​ൻ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പി​ല്ലാ​തെ കീ​ഴ​ട​ങ്ങി. സ്കോ​ർ: 25-20, 25-19, 25-19. റൈ​മി വാ​ദി​യും യൂ​സു​ഫ് ഉ​ഗാ​ൽ​ഫും ന​യി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ തു​ട​ക്കം മു​ത​ൽ ത​ന്നെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ കോ​ർ​ട്ടി​ലേ​ക്ക് പോ​യ​ന്റു​ക​ൾ വ​ർ​ഷി​ച്ചു. മൂ​ന്നാം സെ​റ്റി​ൽ ശ​ക്ത​മാ​യ ഡി​ഫ​ൻ​സ് ത​ന്ത്ര​ത്തി​ന് ഇ​ന്ത്യ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കം നീ​ണ്ടു​നി​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ളി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നെ​യും വീ​ഴ്ത്തി​യ ഖ​ത്ത​ർ ഫൈ​ന​ൽ ട്വ​ൽ​വ് റൗ​ണ്ടി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പി​ച്ചു. സ്കോ​ർ: 25-19, 25-16, 25-19. 

Tags:    
News Summary - Asian Senior Volley: Qatar beats India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.