പ്രസിഡന്റ് അഷ്റഫ് അമ്പലത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി
Posted On
date_range Updated On
date_range ഖത്തറിലെ അഷ്റഫുമാർ ഒത്തുചേർന്നു
ദോഹ: കേരളത്തിലെ പലനാട്ടിൽ നിന്നെത്തിയ അഷ്റഫുമാർ ദോഹയിൽ ഒത്തുചേർന്ന് ഖത്തറിൽ പുതിയ കൂട്ടായ്മക്ക് രൂപംനൽകി.അൽ ബിദ്ദയിലെ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന യോഗത്തിൽ അഷ്റഫ് മൊയ്തു അധ്യക്ഷത വഹിച്ചു.അഷ്റഫ് വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു.അഷ്റഫ് നാട്ടിക പ്രവർത്തന റിപ്പോർട്ടും അഷ്റഫ് ഹരിപ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അഷ്റഫ് അരീക്കുഴി യോഗനടപടികൾ നിയന്ത്രിച്ചു. അഷ്റഫ് അമ്പലത്ത്, അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് കൂൾബെറി, അഷ്റഫ് ഹാപ്പി ബേബി, അഷ്റഫ് തിരുവത്ര, അഷ്റഫ് ഊക്കയിൽ തുടങ്ങിയവരും സംസാരിച്ചു.മുഖ്യ രക്ഷാധികാരി: അഷ്റഫ് മൊയ്തു. പ്രസിഡന്റ്: അഷ്റഫ് അമ്പലത്ത്. ജനറൽ സെക്രട്ടറി: അഷ്റഫ് ചെമ്മാപ്പിള്ളി, ട്രഷറർ: അഷ്റഫ് ഹരിപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.