ഹാമർ ത്രോ താരം അഷ്​റഫ് അംജദ്​​ അൽ സൈഫി 

ഖത്തറി​െൻറ അഷ്​റഫ്​ അംജദിന്​ ഒളിമ്പിക്​സ്​ യോഗ്യത

ദോഹ: ഖത്തറി​െൻറ ഹാമർ ത്രോ താരം അഷ്​റഫ് അംജദ്​​ അൽ സൈഫിക്ക്​ ടോക്യോ ഒളിമ്പിക്​സ്​ യോഗ്യത. സെപ്​യിനിലെ കാസ്​റ്റെലോണിൽ നടന്ന ചാമ്പ്യൻഷിപ്പിലൂടെയാണ്​ ഒളിമ്പിക്​സ്​ യോഗ്യത മാർക്ക്​ കടന്ന്​ 26കാരനായ അഷ്​റഫ്​ അംജദ്​ ടോക്യോയിലേക്ക്​ ടിക്കറ്റുറപ്പിച്ചത്​.

2016 റിയോ ഒളിമ്പിക്​സിൽ ഹാമർത്രോയിൽ മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലെത്തിയ താരം ആറാം സ്​ഥാനത്തായിരുന്നു. ഇക്കുറി 70. 85 മീറ്റർ എറിഞ്ഞാണ്​ ഒളിമ്പിക്​സ്​ യോഗ്യത നേടിയത്​. ജൂ​ൈല​ 23 മുതൽ ആഗസ്​റ്റ്​ എട്ടുവരെ ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിമ്പിക്​സ്​ യോഗ്യത നേടുന്ന അഞ്ചാമത്തെ ഖത്തർ അത്​ലറ്റാണ്​ അഷ്​റഫ്​ അംജദ്​.

ഹൈജംപ്​ ഒളിമ്പിക്​സ്​ വെള്ളി മെഡൽ ജേതാവ്​ മുതാസ്​ ഈസ ബർഷിം, 1500 മീറ്ററിൽ മുസഅബ്​ ആദം, 400 മീറ്റർ ഹർഡ്​ൽസിൽ അബ്​ദുൽ റഹ്​മാൻ സാംബ, 800 മീറ്ററിൽ അബുബകർ ഹൈദർ എന്നിവരാണ്​ നേരത്തേ യോഗ്യത നേടിയത്​. 

Tags:    
News Summary - Ashraf Amjad of Qatar qualifies for Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.