നിയമം ലംഘിച്ച് ഒത്തുചേർന്നു; 10 പേർ അറസ്​റ്റിൽ

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ നിയമം ലംഘിച്ച് പൊതുസ്​ഥലത്ത് ഒത്തുചേർന്ന 10 പേരെ ആഭ്യന്തരമന്ത്രാലയത്തിലെ ​പ് രത്യേകവകുപ്പ്​ അറസ്​റ്റ് ചെയ്തു. രാജ്യത്തി​െൻറ ദക്ഷിണ ഭാഗത്തെ മണൽക്കൂനകളിൽ ഒത്തുചേർന്ന വീഡിയോ വൈറലായതിനെ ത ുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിയമലംഘകരെ അറസ്​റ്റ് ചെയ്തത്​. ഖത്തറിൽ പൊതുസ്​ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത്​ നിരോധിച്ച പശ്​ചാത്തലത്തിൽ ഇതുലംഘിക്കുന്നവർക്ക്​ മൂന്നുവർഷത്തിൽ കൂടാത്ത തടവോ, രണ്ട്​ ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരുമിച്ച്​ ലഭിക്കും. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും.
കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്​ദുല്‍അസീസ് ആൽഥാനിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാത്തരം ഒത്തുചേരലുകളും വിലക്കിയിരിക്കുന്നത്. ഇതിൻെറ ഭാഗമായാണ്​ പൊതുപാർക്കുകളും ബീച്ചുകളും പൂർണമായും അടച്ചിരിക്കുന്നത്​. കോർണിഷ്​, ബീച്ചുകൾ, പൊതുസ്​ഥലങ്ങൾ, റെസ്​​റ്റോറൻറുകൾ, കഫ്​റ്റീരിയകൾ, കടകൾ എന്നിവക്ക്​ മുന്നിൽ കൂടി നിൽക്കുന്നത്​ നിരോധത്തിൻെറ പരിധിയിൽപെടും. നമസ്​കാരങ്ങൾക്ക്​ വേണ്ടി മസ്​ജിദുകളുടെ പരിസരത്തോ കെട്ടിടങ്ങളുടെ മേൽക്കൂരകളിലോ മറ്റ്​ സ്​ഥലങ്ങളിലോ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്​.


പള്ളികൾ അടച്ചതോടെ ചിലർ വീടുകളിലെ ടെറസിൽ സംഘടിതമായി നമസ്​കരിക്കുന്നുണ്ട്​. ഇതും നിരോധത്തിൻെറ പരിധിയിൽ വരും. പൊതുഇടങ്ങളിലെ ഒത്തുകൂടൽ നിരോധിച്ചതിൽ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം കൂടുതൽ വിശദീകരണങ്ങൾ പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം വീടുകളിൽ നടക്കുന്ന ഒത്തുചേരൽ പരിപാടികൾ അടക്കം നിരോധനത്തിൻെറ പരിധിയിൽ വരും. വീടുകളിലെ സമൂഹ ചടങ്ങുകൾ, അനുശോചനയോഗങ്ങൾ അടക്കമുള്ളവ വിലക്കിയിട്ടുണ്ട്. പള്ളിമുറ്റങ്ങള്‍, ബീച്ചുകള്‍, പൊതുപാര്‍ക്കുകള്‍, കോര്‍ണീഷ്, വീടിന്​ പുറത്തുള്ള മജ്​ലിസുകളിൽ എന്നിവിടങ്ങളിലൊന്നും അനുശോചന ചടങ്ങുകള്‍ എന്നിവയുള്‍പ്പടെയുള്ള ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്.കോവിഡ്19 പടരാതിരിക്കാനായി സാമൂഹിക പരിപാടികള്‍ ഉള്‍പ്പടെ എല്ലാത്തരം ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രമായിരിക്കണം വാഹനയാത്ര. വാഹനയാത്രകൾക്ക്​ നിലവിൽ വിലക്കില്ല.

Tags:    
News Summary - arust-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.