ആർട്ടിസ്​റ്റിക് ജിംനാസ്​റ്റിക് ലോകകപ്പ് ഇന്ന് സമാപിക്കും

ദോഹ: ആസ്പയർ ഡോമിൽ നടക്കുന്ന പത്താമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പിന് ഇന്ന് കൊടിയിറങ്ങും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രമുഖ ജിംനാസ്റ്റിക് താരങ്ങളുൾപ്പെടെ 120ലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 
അതേസമയം, ഇന്നലെ നടന്ന മത്സരങ്ങളിൽ  വ്യക്തിഗത ഇനത്തിൽ ചൈനീസ് തായ്പേയുടെ ചിയ ഹുങ് തങ് ആദ്യ സ്വർണം കരസ്ഥമാക്കി. 20കാരനായ ഹുങ് താങ്,  17കാരനായ കസാക്ക് താരം മിലാദ് കരീമിയെ പിന്തള്ളിയാണ് സുവർണനേട്ടത്തിലെത്തിയത്. മികച്ച ആത്മവിശ്വാസത്തിലാണ് കരീമി മുന്നോട്ട് കുതിച്ചതെങ്കിലും ഇടക്ക് വെച്ചുള്ള പിഴവ് സുവർണനേട്ടത്തിലേക്കുള്ള വഴിമുടക്കി. ഈ ഇനത്തിലെ ബദ്ധവൈരികളാണ് ഹുങ് താങും കരീമിയും. പുരുഷന്മാരുടെ റിങ് ഇനത്തിൽ അർമീനിയയുടെ അർതുർ തോമാസ്യാൻ സ്വർണം നേടി. 15.133 പോയൻറ് നേടിയാണ് അർതുർ ഒന്നാമതെത്തിയത്. ഉൈക്രനി​െൻറ ഇഗോർ റാഡിവിലോവി​െൻറയും (വെള്ളി) ചൈനയുടെ സൂ ജിങ്യുവാ​െൻറയും കനത്ത വെല്ലുവിളി അതിജീവിച്ചാണ് അർതുറി​െൻറ സ്വർണം. വനിതകളുടെ വോൾട്ടിൽ ഉസ്ബെക്കിസ്ഥാ​െൻറ വെറ്ററൻ താരം ഓക്സാനക്ക് സ്വർണം.
 41കാരിയായ ഓക്സാന പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് 14.166 പോയൻറ് നേടിയാണ് സുവർണ നേട്ടത്തിലെത്തിയത്. പുരുഷൻമാരുടെ പൊമ്മൽ ഹോഴ്സ് ഇനത്തിൽ ഹംഗറിയുടെ ക്രിസ്റ്റ്യൻ ബെർകിശിന് സ്വർണം. ഇതോടെ ചാമ്പ്യൻഷിപ്പിൽ ബെർകിശിന്  രണ്ട് സ്വർണമായി. 2013ലാണ് ഇതിന് മുമ്പ് രണ്ട് സ്വർണം കരസ്ഥമാക്കിയത്. 14.933 പോയൻറ് കരസ്ഥമാക്കിയാണ് ഈയിനത്തിൽ 31കാരനായ ബെർകിശ് ഒന്നാമതെത്തിയത്. ചൈനയുടെ സിയാവോ രണ്ടാമതും അർമീനിയയുടെ അർതുർ ഡേവിഡൻ മൂന്നാമതും ഫിനിഷ് ചെയ്തു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചൈനയുടെ ലൂ ഹുവാൻ വനിതകളുടെ യുണിവൻ ബാർ ഇനത്തിൽ സ്വർണം നേടി. 14.433 പോയൻറ് നേടിയാണ് ഹൂവാൻ സുവർണ നേട്ടത്തിലെത്തിയത്. 

Tags:    
News Summary - artistic gymnastic worldcup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.