ദോഹ: കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ നിന്നും ഖത്തർ പുറത്തായി. ഗ്രൂപ്പ് ബിയിലെ അവസാന മ ത്സരത്തിൽ അർജൻറീനയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ഖത്തർ പുറത്തായത്. പരാഗ്വേയുമായുള്ള സമനിലയിൽ ലഭിച്ച ഒരു പോയൻറ് മാത്രമാണ് ഖത്തറിെൻറ സമ്പാദ്യം. ഖത്തറിനെതിരായ ജയത്തോടെ ഗ്രൂപ്പിലെ അവസാന സ്ഥാനത്ത് നിന്നും രണ്ടാമതെത്തിയ അർജൻറീന ക്വാർട്ടറിലേക്ക് പ്രവേശിക്കുകയും ചെയ്തു. വെനിസ്വലെയാണ് അർജൻറീനയുടെ എതിരാളി.
നാലാം മിനുട്ടിൽ ഖത്തർ പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് മുതലെടുത്ത് മാർട്ടിനെസാണ് അർജൻറീനക്കായി ആദ്യ ഗോൾ നേടിയത്.
കളിയിലുടനീളം മേധാവിത്വം അർജൻറീനക്ക് തന്നെയായിരുന്നു. മത്സരം അവസാനിക്കാൻ എട്ട് മിനുട്ട് മാത്രം ശേഷിക്കേ സെർജിയോ അഗ്യൂറോ ഗോൾ പട്ടിക തികച്ചു. നേരത്തെ ലഭിച്ച അവസരങ്ങൾ പാഴാക്കിയതിനുള്ള അഗ്യൂറോയുടെ മറുപടി കൂടിയായിരുന്നു ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.