????????? ???????

ഹൃദയാഘാതം: അരീക്കോട്​ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട്​ സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട്​ കടുങ്ങല്ലൂർ കൊന്നച്ചാലിൽ  മുഹമ്മദ്​ മുസ്​തഫ (46) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച വൈകുന്നേരം ഭക്ഷണം കഴിച്ച്​ വിശ്രമിക്കുന്നതിനിടെ  കുഴഞ്ഞുവീഴുകയായിരുന്നു. 

പരേതരായ കൊന്നച്ചാലി മൊയ്​തീൻെറയും ഫാത്തിമയുടെയും മകനാണ്​. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്​തഫ പത്തുവർഷമായി ഖത്തറിലുണ്ട്​. 

മുമ്പ്​ കർവ ഡ്രൈവിങ്​  സ്​കൂൾ പരിശീലകനായിരുന്നു. പിന്നീട്​ നാട്ടിൽ പോയി മൂന്നര വർഷത്തിന്​ ശേഷമാണ്​ മടങ്ങിയത്​. ആറ്​ മാസമായി  തിരിച്ചെത്തിയിട്ട്​. നിലവിൽ ലിമോസിൻ സ്​ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു. 

Tags:    
News Summary - areacode native died in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.