വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ഖത്തറിൽ നാല് അധ്യയന വർഷത്തെ അക്കാദമിക് കലണ്ടറിന് അംഗീകാരം

ദോഹ: അടുത്ത നാല് അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. 2023-2024 മുതൽ 2026-2027 വരെ അടുത്ത നാല് അധ്യയന വർഷത്തേക്കുള്ള സ്കൂൾ കലണ്ടറിന് അംഗീകാരം നൽകുന്ന മന്ത്രിതല തീരുമാനം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽജാബിർ അൽ നുഐമി ബുധനാഴ്ച പുറത്തിറക്കി.

ഖത്തറിലെ മാനുഷിക വികസനത്തിന്റെ ആധാരശിലയായ ഖത്തർ നാഷനൽ വിഷൻ 2030നോട് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള അതീവ താൽപര്യത്തിന്റെയും താദാത്മ്യത്തിന്റെയും ഫലമായാണ് തീരുമാനം.

2023-2024 അധ്യയന വർഷത്തിന്റെ ആരംഭംകുറിച്ച് ആഗസ്റ്റ് 27നാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. ഈ അധ്യയന വർഷത്തിന്റെ മധ്യകാല അവധി 2023 ഡിസംബർ 28നാണ്. സ്‌കൂൾ സ്റ്റാഫ് അവധി 2024 ജൂൺ 30 മുതൽ ആഗസ്റ്റ് 22 വരെയായിരിക്കും.

2024-2025 അധ്യയന വർഷം 2024 സെപ്‌റ്റംബർ ഒന്നിനാണ് തുടക്കമാവുക. ഈ അധ്യയന വർഷത്തിലെ മിഡ്-ടേം ബ്രേക്ക് 2024 ഡിസംബർ രണ്ടിനാണ്. സ്‌കൂൾ സ്റ്റാഫ് അവധി 2025 ജൂലൈ ആറുമുതൽ ആഗസ്റ്റ് 21 വരെയായിരിക്കും. 2025-2026 അധ്യയന വർഷത്തിനായി 2025 ആഗസ്റ്റ് 31ന് സ്‌കൂളുകൾ തുറക്കും. ഈ അധ്യയന വർഷത്തിലെ മിഡ്-ടേം ബ്രേക്ക് 2025 ഡിസംബർ 28 ആണ്. സ്കൂൾ സ്റ്റാഫ് ഹോളിഡേ 2026 ജൂലൈ ഒന്നുമുതൽ ആഗസ്റ്റ് 20 വരെയായി നിശ്ചയിച്ചിരിക്കുന്നു. 2026-2027 അധ്യയന വർഷം തുടങ്ങുന്നത് 2026 ആഗസ്റ്റ് 30നാണ്. 2026 ഡിസംബർ 27നാണ് മിഡ്-ടേം അക്കാദമിക് അവധി. സ്റ്റാഫ് അവധി 2027 ജൂൺ നാലുമുതൽ ആഗസ്റ്റ് 19 വരെയാണ്. അടുത്ത നാല് വർഷത്തേക്കുള്ള മുഴുവൻ അക്കാദമിക് കലണ്ടറും https://www.edu.gov.qa/ar/Pages/pubschoolsdefault.aspx?ItemID=175 ലിങ്കിൽ കാണാവുന്നതാണ്. 

അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ലെ നിർദേശങ്ങൾ

  1. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​നും ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി സ്കൂ​ൾ ദി​വ​സ​ങ്ങ​ൾ സ​മീ​ക​രി​ക്കു​ക
  2. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ശ​രി​യാ​യ അ​വ​ധി​സ​മ​യം ന​ൽ​കു​ക
  3. വേ​ന​ല​വ​ധി​ക്കാ​ല​ത്തേ​ക്കാ​ൾ സ്കൂ​ൾ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് പ​രീ​ക്ഷ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യു​ക
  4. സ്റ്റാ​ഫ് പ​രി​ശീ​ല​ന​ത്തി​നും പ്ര​ഫ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്റി​നു​മാ​യി എ​ല്ലാ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ​യും ആ​ദ്യ സെ​മ​സ്റ്റ​റി​ന്റെ ആ​ദ്യ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം നി​ശ്ച​യി​ച്ച് ന​ട​പ്പാ​ക്കു​ക
  5. മ​ധ്യ​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ര​ണ്ടാം സെ​മ​സ്റ്റ​റി​ന്റെ ആ​ദ്യ പ്ര​വൃ​ത്തി ദി​വ​സം (ഞാ​യ​ർ) ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​ന​ത്തി​നും പ്ര​ഫ​ഷ​ന​ൽ വി​ക​സ​ന​ത്തി​നു​മാ​യി അ​നു​വ​ദി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ ആ​രം​ഭി​ക്കു​ക
  6. മി​ഡ്‌​ടേം പ​രീ​ക്ഷ​ക​ൾ​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ശ്ര​മി​ക്കാ​ൻ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യി ര​ണ്ടാം സെ​മ​സ്റ്റ​റി​ന്റെ മി​ഡ്‌​ടേം അ​വ​ധി റ​ദ്ദാ​ക്കി പ​ക​രം ഒ​ക്ടോ​ബ​റി​ൽ ഒ​രാ​ഴ്ച ഒ​ന്നാം സെ​മ​സ്റ്റ​റി​ന്റെ മി​ഡ്‌​ടേം അ​വ​ധി ന​ൽ​കു​ക. ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ ഈ​ദു​ൽ ഫി​ത്വ​ർ, ഈ​ദു​ൽ അ​ദ്ഹ അ​വ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഔ​ദ്യോ​ഗി​ക അ​വ​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.
Tags:    
News Summary - Approval of four academic year academic calendar in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.