ദോഹ: ഖത്തറിലെ പുതുതലമുറ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി ഉദ്ഘാടനം സൽവാ റോഡിലെ സാത്തർ റെസ്റ്റോറന്റിൽ നടന്നു. ഫുട്ബാൾ രംഗത്തെ പ്രമുഖർ, സാമൂഹിക -സാംസ്കാരിക നേതാക്കൾ, സ്പോൺസർമാർ, പങ്കാളികൾ, പരിശീലകർ, യുവ ഫുട്ബാൾ താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബാൾ താരവും പരിശീലകനുമായ രാമൻ വിജയൻ മുഖ്യാതിഥിയായിരുന്നു. ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയുടെ ആശയവും ദൗത്യവും ജിഷാദ്, ഹെഡ് കോച്ചും ടെക്നിക്കൽ ഡയറക്ടറുമായ വാഹിദ് എന്നിവർ അവതരിപ്പിച്ചു. മുഖ്യാതിഥിയായ രാമൻ വിജയൻ അക്കാദമിയുടെ ഔദ്യോഗിക ലോഗോ അനാവരണം ചെയ്തു.
ജഴ്സി പ്രകാശനം അക്കാദമിയുടെ മെഡിക്കൽ പാർട്ണറയ റിയാദ മെഡിക്കൽ മാനേജിങ് ജയറക്ടർ ജംഷീർ ഹംസ യുവതാരം ഈസ ബിൻ സമീലിന് കൈമാറി നിർവഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹീദ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി അസീസ്, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി മെംബർ രവീന്ദ്ര പ്രസാദ്, യൂനീഖ് പ്രതിനിധി ദിലീഷ് തുടങ്ങിയവർ സംസാരിച്ചു. ആശിഖ് മങ്കട നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.