1.അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നിയെ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​ സ്വീകരിക്കുന്നു

2. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​പ്പാ​ൾ പ്ര​സി​ഡ​ന്റ് സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ശ​ക്ത​രാ​യ പ്ര​വാ​സി സ​മൂ​ഹ​മാ​യ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. അ​മീ​റി​ന്റെ ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ മൂ​ന്നാം ദി​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്റു​മാ​യി ന​ട​ന്ന കൂ​ടി​കാ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലാ​ണ് അ​മീ​ർ ബം​ഗ്ലാ പ്ര​വാ​സി​ക​ളെ പ്ര​ശം​സി​ച്ച​ത്. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ലും നി​ർ​മാ​ണ​ത്തി​ലും അ​വ​ർ ക്രി​യാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ, വി​ക​സ​നം സം​ബ​ന്ധി​ച്ച് ക​രാ​റു​ക​ളി​ലും അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​പ്പു​വെ​ച്ചു. തി​ങ്ക​ളാ​ഴ്ച ധാ​ക്ക​യി​ലെ​ത്തി​യ അ​മീ​റി​നെ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​നാ​ണ് വ​ര​വേ​റ്റ​ത്. തു​ട​ർ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഓ​ർ​മ​ക്കാ​യി ധാ​ക്ക​യി​ൽ നി​ർ​മി​ച്ച പു​തി​യ പാ​ർ​ക്കി​നും റോ​ഡി​നും അ​മീ​റി​ന്റെ പേ​രു​ന​ൽ​കി. ധാ​ക്ക നോ​ർ​ത്ത് സി​റ്റി കോ​ർ​പ​റേ​ഷ​ന് കീ​ഴി​ൽ മി​ർ​പൂ​രി​ലെ ക​ൽ​ഷി​യി​ലാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മി​ർ​പൂ​ർ ഇ.​സി.​ബി ച​ത്താ​റി​ൽ​നി​ന്ന് ക​ൽ​ഷി ​​ഫ്ലൈ​ഓ​വ​ർ വ​രെ​യു​ള്ള റോ​ഡാ​ണ് അ​മീ​റി​​ന്റെ പേ​രി​ൽ നാ​മ​ക​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​നി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി റോ​ഡ്, പാ​ർ​ക്ക് എ​ന്ന പേ​രി​ലാ​ണ് ഇ​വ ഇ​നി അ​റി​യ​പ്പെ​ടു​ക. ബം​ഗ്ലാ​ദേ​ശ് ന​ഗ​ര​ങ്ങ​ളും തെ​രു​വു​ക​ളും അ​ല​ങ്ക​രി​ച്ച് ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പാ​ണ് ധാ​ക്ക​യി​ൽ അ​മീ​റി​ന് ല​ഭി​ച്ച​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​മീ​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ഞ്ചോ​ളം ക​രാ​റി​ലാ​ണ് ഖ​ത്ത​റും ബം​ഗ്ലാ​ദേ​​ശും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്. നി​​ക്ഷേ​പ, ഊ​ർ​ജ, ന​യ​ത​ന്ത്ര, വി​ദ്യ​ഭ്യാ​സ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​രാ​ർ. തു​ട​ർ​ന്ന് നേ​പ്പാ​ളി​ലെ​ത്തി​യ അ​മീ​റി​നെ കാ​ഠ്മ​ണ്ഠു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​സി​ഡ​ന്റ് റാം ​ച​ന്ദ്ര പൗ​ഡ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. സൈ​നി​ക പ​രേ​ഡും ഗാ​ർ​ഡ് ഓ​ഫ് ഹോ​ണ​റും ന​ൽ​കി​യാ​യി​രു​ന്നു സ്വീ​ക​ര​ണം. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ദോ​ഹ​യി​ൽ മ​ട​ങ്ങി​യെ​ത്തും. 

Tags:    
News Summary - Amir’s Asian Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.