Posted On
date_range Updated On
date_range ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി അമീറിന്റെ കൂടിക്കാഴ്ച
ദോഹ: ഖത്തറിൽ നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡോ. തോമസ് ബാഹുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമിരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം കൗൺസിലിൽ ഞായറാഴ്ച രാവിലെയാണ് അമീർ ഐ.ഒ.സി പ്രസിഡന്റിനെ സ്വീകരിച്ചത്.
തുടർന്നു നടന്ന കൂടിക്കാഴ്ചയിൽ കായിക മേഖലയിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സഹകരണ സാധ്യതകൾ സംബന്ധിച്ച് അമീറും ഐ.ഒ.സി പ്രസിഡന്റും ചർച്ച ചെയ്തു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.