Posted On
date_range Updated On
date_range അമീർ കപ്പ്: പ്രാഥമിക റൗണ്ടിന് ഇന്ന് തുടക്കം
ദോഹ: അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച കിക്കോഫ്. രണ്ടാം ഡിവിഷനിലെ എട്ട് ടീമുകളാണ് ആദ്യ റൗണ്ടിൽ വെള്ളി, ശനി ദിവസങ്ങളിലായി പന്തു തട്ടുന്നത്. ഇവരിൽ വിജയിക്കുന്നവർ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും. സൗദ് ബിൻ അബ്ദുൽറഹ്മാൻ സ്റ്റേഡിയം, ഗ്രാൻഡ് ഹമദ് സ്റ്റേഡിയം, ഥാനി ബിൻ ജാസിം സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. മുൻ സീസണുകളിൽ രണ്ടാം ഡിവിഷനിലെ ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് അമീർ കപ്പ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നുവെങ്കിൽ, ഇത്തവണ ആദ്യ എട്ടു സ്ഥാനക്കാരുടെ പോരാട്ടത്തിലൂടെയാണ് ബർത്ത് ഉറപ്പിക്കാൻ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.