Posted On
date_range Updated On
date_range അമീർ കപ്പ്: അൽ ദുഹൈൽ x അൽ സദ്ദ് സെമി
ദോഹ: നിലവിലെ ചാമ്പ്യന്മാർ ഉൾപ്പെടെ വമ്പന്മാരുടെ അട്ടിമറികൾക്ക് സാക്ഷിയായ അമീർ കപ്പ് ഫുട്ബാൾ പോരാട്ട സെമി ഫൈനലിലേക്ക്. അൽ അറബിയെ 3-2ന് തോൽപിച്ച അൽ ദുഹൈൽ, അൽ വക്റയെ 1-0ത്തിന് വീഴ്ത്തിയ അൽ സദ്ദ്, പെനാൽറ്റി ഷൂട്ടൗട്ടിന്റെ ആവേശപ്പോരാട്ടത്തിൽ അൽ റയാനെ വീഴ്ത്തിയ ഖത്തർ സ്പോർട്സ് ക്ലബ്, ഉം സലാലിനെ തോൽപിച്ച അൽ ഗറാഫ (4-2) എന്നിവരാണ് സെമിയിൽ ഇടംപിടിച്ചത്. മേയ് 18, 19 തീയതികളിലായി സെമി ഫൈനൽ നടക്കും. ആദ്യ സെമിയിൽ അൽ ദുഹൈലും അൽ സദ്ദും തമ്മിലാണ് മത്സരം. രണ്ടാം സെമിയിൽ അൽ ഗറാഫ, ഖത്തർ എസ്.സിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.