അഫ്ഗാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരനെ മോചിപ്പിച്ചു

​ദോഹ: അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്ന യു.എസ് പൗരനെ മോചിപ്പിച്ചു. ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെയാണ് യു.എസ് പൗരനായ അമീർ അമിരിയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. 2024 ഡിസംബറിലാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ തടവിലാകുന്നത്. കഴിഞ്ഞ മാർച്ചിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ മോചനത്തിനായി ചർച്ചകൾ ആരംഭിച്ചിരുന്നു.

അഫ്ഗാൻ സർക്കാരുമായും യു.എസുമായും നടത്തിയ ചർച്ചകളിലൂടെയാണ് മോചനം സാധ്യമായതെന്നും ഫലപ്രദമായ സഹകരണത്തിന് ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി അറിയിച്ചു.

സംഘർഷങ്ങളും തർക്കങ്ങളും പരിഹാരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും ചർച്ചകളിലൂടെ മധ്യസ്ഥ ശ്രമങ്ങൾ സജീവമാക്കാൻ ഖത്തർ എപ്പോഴും ശ്രമിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് പൗരനെ മോചിപ്പിക്കാൻ ഖത്തർ നടത്തിയ ശ്രമങ്ങൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ സോഷ്യൽ മീഡിയ പോസ്റ്റിൽ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - American citizen held captive in Afghanistan released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.