ദോഹ: അൽമനാർ മദ്റസ 2024-25 അധ്യയന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 20 ശതമാനത്തോളം പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഒന്ന് എ ക്ലാസിൽ നിഹ്മ അലി, ഇബ്രാഹിം ലത്തീഫ്, ആകിൽ അഹ്മദ് ഇർഫാൻ എന്നിവരും ഒന്ന് ബി ക്ലാസിൽ അഹ്ലം ജാവീദ്, ദുആ മർവാൻ, മുഹമ്മദ് യഹ്യ, അഹ്മദ് ഹാതിം എന്നിവരും ഒന്ന് രണ്ട് മൂന്നു റാങ്കുകൾക്ക് അർഹരായി.
മറ്റ് ക്ലാസുകളിൽ ഹാതിം അബ്ദുൽ വഹാബ്, കെൻസ സുഹൈർ, അസ്വ സുഹൈൽ (II എ) ഹാദിയ നഈം, അംറ മുഹമ്മദലി, ദുആ മുഹമ്മദ് (II ബി) കെൻസ അഷ്കർ, അബ്ദുല്ല അബ്ദുൽ ഹമീദ്, ഫാത്തിമ സയ്ൻ (III എ) മർയം അഹ്മദ്, റിസ പാലക്കൽ, ഹലീം ഫാത്തിമ (III ബി) നബ്ഹാൻ ഉബൈദുല്ല, അംന അബ്ദുൽറഹ്മാൻ, ഇൽഫാ ഷംസ് (നാല്) ഹുദാ നഈം, അബ്ദുല്ല ഒമർ, ഐഷ ഫാരിസ്, നസ്രീൻ നൗഷാദ് (ആറ്) മർയം കണിയാറക്കൽ, ഫൈസ ഹയാൽ, നീഹ ഇസ്നാ (ഏഴ്) യഥാക്രമം ഒന്ന് രണ്ട് മൂന്നു റാങ്കുകൾക്ക് അർഹരായി.
പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ആറിനു ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.