അ​ൽ മ​ദ്റ​സ​ത്തു​ല്‍ ഇ​സ് ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അൽ മദ്റസത്തുല്‍ ഇസ് ലാമിയ പ്രവേശനോത്സവം

ദോഹ: അൽ മദ്റസത്തുല്‍ ഇസ് ലാമിയ ദോഹയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഐഡിയൽ സ്കൂളിലെ എ.പി.ജെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മദ്റസ പ്രിൻസിപ്പൾ ഡോ അബ്ദുൽ വാസിഹ് ഉദ്ഘാടനം ചെയ്തു. അമീൻ അബ്ദുൽ ഖാദിർ ഖിറാഅത്ത് നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് നിറം പകർന്നു.

ഖുർആൻ, ഹദീസ്, ഇസ് ലാമിക മൂല്യങ്ങൾ, അറബി ഭാഷ എന്നിവയിൽ വിദ്യാർഥികൾക്ക് സമഗ്രമായ പഠനവും ശിക്ഷണവും നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ദോഹയിലെ അൽ മദ്റസത്തുല്‍ ഇസ് ലാമിയ. ജിനാൻ, കെ. ഷാഹിദ, അമീറ, സനീറ അസ് ലം, സന അനീസ്, കമറുന്നിസ, നദീറ, സഫ്വ, സാബിറ, വഫ, ശബാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Al-Madrasatul Islamiya Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.