ദോഹ: ഖത്തർ എയർവേയ്സ് വിമാനങ്ങളിലെ ഏറ്റവും മികവുറ്റ വിമാനമായ എയർബസ് എ350–1000 ആദ്യമായി അമേരിക്കൻ മണ്ണിൽ ലാൻഡ് ചെയ്തു. ജർമനിയിലെ മ്യൂണിക്കിൽ നിന്നും ജർമൻ കാൽപന്തുകളിയിലെ അതികായൻമാരായ എഫ് സി ബയേൺ മ്യൂണിക് ടീമിനെയും വഹിച്ചു കൊണ്ടുള്ള എയർബസ് എ350–1000 അമേരിക്കയിലെ ഫിലാഡെൽഫിയ രാജ്യാന്തര വിമാനത്താവളത്തിലാണ് നിലം തൊട്ടത്. ക്ലബിെൻറ ഓഡി സമ്മർ ടൂറിെൻറ ഭാഗമായാണ് ബയേൺ മ്യൂണിക് അമേരിക്കയിലെത്തിയിരിക്കുന്നത്.
സീസണു മുന്നോടിയായുള്ള അവസാന മത്സരത്തിനായി ഫിലാഡെൽഫിയയിൽ നിന്നും താരങ്ങളുമായി എയർബസ് എ350–1000 മിയാമിയിലേക്ക് പറക്കും.
എയർബസ് എ350–1000 വിമാനത്തിെൻറ അമേരിക്കയിലേക്കുള്ള പ്രഥമ യാത്ര ഖത്തർ എയർവേയ്സിനെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണെന്നും ബയേൺ മ്യൂണിക്ക് ക്ലബിെൻറ സാന്നിദ്ധ്യം ഇരട്ടി മധുരമാണെന്നും സി ഇ ഒ അക്ബർ അൽ ബാകിർപറഞ്ഞു. ലോകത്തിലെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിമാനമാണ് എയർബസ് എ350–1000 എന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
എയർബസ് എ350–1000 വിമാനത്തിെൻറ ഗ്ലോബൽ ലോഞ്ചറാണ് ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സുമായുള്ള ടീമിെൻറ ദീർഘകാല ബന്ധത്തിൽ അതിയായ സന്തോഷമുണ്ടെന്നും എയർലൈൻ ഇൻഡ്സ്ട്രിയിലെ ഏറ്റവും മികവുറ്റതാണ് ഖത്തർ എയർവേയ്സെന്നും എഫ് സി ബയേൺ സി ഇ ഒ കാൾ ഹെയിൻസ് റുമിനിഗ് പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് എയർബസ് എ350–1000 വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. 46 ക്യൂസ്യൂട്ട് ബിസിനസ് ക്ലാസുകളും 281 എകണോമി ക്ലാസുകളുമായി 327 സീറ്റുകളാണ് രണ്ട് ക്യാബിനുകളിലായി എയർബസ് എ350–1000നുള്ളത്.
അമേരിക്കൻ ടൂർ 2018ൽ ഇറ്റാലിയൻ വമ്പൻമാരായ യുവൻറസുമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുമായാണ് ബയേൺ ഏറ്റുമുട്ടുന്നത്. ബയേണുമായി ദീർഘകാലത്തേക്കുള്ള കരാർ ഈ മാസമാദ്യമാണ് ഇരു വിഭാഗവും ഒപ്പുവെച്ചത്. കരാർ പ്രകാരം ബയേണിെൻറ ജെഴ്സിയിൽ ഖത്തർ എയർവേയ്സിെൻറ സിഗ്നേച്ചർ ലോഗോ ഉണ്ടാകും. ക്ലബിെൻറ പ്ലാറ്റിനം പാർട്ട്ണർമാരാണ് ഖത്തർ എയർവേയ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.