വിദാം കമ്പനിയിൽ ജീവനക്കാർ
ദോഹ: രാജ്യത്തെ പ്രമുഖ കന്നുകാലിമാംസ ദാതാക്കളായ വിദാം പ്രാദേശിക ഉൽപാദനം വര്‍ധിപ്പിക്കുന്നു. മുനിസിപ്പിലാറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ പ്രകാരം വിദാം ഉൽപാദനം 30 ശതമാനത്തിലേക്ക് ഉയരും. നിലവില്‍ 18 ശതമാനമാണ് വിദാമിെൻറ പ്രാദേശിക മാംസോൽപാദനം. വിദാമിെൻറ സബ്സിഡി ഇറക്കുമതിയുടെ പ്രധാന ഭാഗമാണ് ആസ്േട്രലിയന്‍ ഇറച്ചി. കമ്പനിയുടെ സബ്സിഡി ഇറക്കുമതിയുടെ ഒരു ഭാഗം മറ്റു രാജ്യങ്ങളിലേക്കു മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് വിദാം. 2020െൻറ നാലാം പാദത്തില്‍ 11.1 ദശലക്ഷം റിയാലിെൻറ വരുമാനമാണ് വിദാമിനുള്ളത്.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 15 മില്യന്‍ റിയാലിെൻറ വരുമാനമായിരുന്നു വിദാമിനുണ്ടായിരുന്നത്. 2020 നാലാം പാദത്തില്‍ 18 മില്യന്‍ റിയാലിെൻറ വരുമാനമാണ് ലക്ഷ്യമിട്ടിരുന്നത്. 2020 നാലാം പാദത്തില്‍ 24.9 ദശലക്ഷം റിയാല്‍ അനുവദിച്ചെങ്കിലും 2019 നാലാം പാദത്തെ അപേക്ഷിച്ച് 13.8 മില്യന്‍ റിയാല്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഓഹരി മൂല്യത്തിെൻറ 10 ശതമാനം വിഹിതം വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 2020 നാലാം പാദത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ കുറവു വരുത്തിയതിനെ തുടര്‍ന്ന് ഹോട്ടലുകള്‍, റസ്റ്റാറൻറുകള്‍, കഫേകളുടെ വിഭാഗത്തില്‍ വരുമാനം 54.8 ശതമാനമാണ് വര്‍ധിച്ചത്. ബലദ്നയുടെ 38.02 ശതമാനം ഓഹരികള്‍ ഇതിനകം വിദാം വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.