ദോഹ: ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൊറോക്കോയുടെ രാജാ കാസാബ ്ലാങ്ക ജേതാക്കളായി. ഇതാദ്യമായാണ് ആഫ്രിക്കന്‍ സൂപ്പര്‍കപ്പ് പുറത്തൊരു രാജ്യത്തുവെച്ച ് നടന്നത്. രണ്ടു ഫുട്ബോള്‍ സംഘടനകളും തമ്മിലുള്ള സഹകരണ ചട്ടക്കൂടിെൻറ അടിസ്ഥാനത്തില്‍ക്കൂടിയാണ് മത്സരത്തിന് ഖത്തര്‍ വേദിയായത്. നേരത്തെ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് പോരാട്ടത്തിനും ഖത്തര്‍ വേദിയായിരുന്നു. അല്‍ഗറാഫ ക്ലബ്ബിെൻറ ഥാനി ബിന്‍ ജാസ്സിം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടുണീഷ്യയുടെ എസ്പരന്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാസാബ്ലാങ്ക ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് നേടിയത്. കലാശപ്പോരാട്ടം വീക്ഷിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയെത്തിയിരുന്നു. രണ്ടാംതവണയാണ് മൊറോക്കന്‍ ക്ലബ്ബ് കിരീടം നേടുന്നത്. ഇതിനുമുമ്പ് 2000ലാണ് കാസാബ്ലാങ്ക സൂപ്പര്‍കപ്പ് നേടിയത്.
വെള്ളിയാഴ്ച നടന്ന കലാശപ്പോരാട്ടം വീക്ഷിക്കാന്‍ 18,378 പേര് സ്റ്റേഡിയത്തിലെത്തിയിരുന്നു. അബ്ദുല്ല ഹഫീദിയും ക്യാപ്റ്റന്‍ ബദര്‍ ബിനൗനും കാസാബ്ലാങ്കക്കായി ഗോളുകള്‍ നേടി. മുഹമ്മദ് യൂസുഫാണ് എസ്പരന്സിെൻറ ആശ്വാസഗോള്‍ നേടിയത്. ഫൈനലിനോടനുബന്ധിച്ച് അല്‍ഗറാഫ സ്പോര്‍ട്സ് ക്ലബ്ബിനു ചുറ്റുമായി ഫാന്‍സോണ്‍ സജ്ജമാക്കിയിരുന്നു. വിനോദ പരിപാടികളും മറ്റും അരങ്ങേറിയിരുന്നു. അക്രോബാറ്റിക്സ്, കായിക മത്സരങ്ങള്‍ എന്നിവയുള്‍പ്പടെ നടന്നു. ടുണീഷ്യന്‍, മൊറോക്കന്‍ കമ്യൂണിറ്റിക്കായി പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.