ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ലക്ക് വില്ല്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി. ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ സ്നേഹാദരം കൈമാറി. പ്രസിഡന്റ് നീലിമ നാസർ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം സമർപ്പിച്ചു.
ക്രൗൺ പ്ലാസയിൽ നടന്ന കൂടിക്കാഴ്ചയിൽ വി.എം.ജെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായ സൽമാൻ മുണ്ടിയാട്ട്, പി.പി. നാസർ, ഇ.എം. കുഞ്ഞമ്മദ്, പി.പി.കെ. നസീർ, കെ.എം. ഫൈസൽ, സമീർ കൊച്ചേരി, സി.പി. റാഹിദ്, റാഷിദ് കുന്നോത്ത് എന്നിവർ പങ്കെടുത്തു.
മുസ്‍ലിം ജമാഅത്ത് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള എം.ജെ. സ്കൂളിൽ പ്ലസ് ടു വിഭാഗത്തിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തോടൊപ്പം സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി.
കൂടാതെ, പ്രവാസികൾ നേരിടുന്ന യാത്രാ ടിക്കറ്റ് നിരക്കിലെ വർധന നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക, പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ വിതരണം ഉറപ്പാക്കുക, പ്രവാസി പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ പൊതുപ്രാധാന്യമുള്ള വിഷയങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.