ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ദഅ്‌വ വകുപ്പിന്റെ കീഴിൽ മാസാന്തരം സംഘടിപ്പിച്ചു വരുന്ന ‘അദ്ദൗറത്തുൽ ഇൽമിയ്യ’ കർമ്മശാസ്ത്ര പഠന ക്ലാസ് സമാപിച്ചു. ‘മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള നമസ്‌കാരം’ എന്ന വിഷയത്തിൽ ഉമർ ഫൈസി ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന സമാപന ചടങ്ങിൽ, കഴിഞ്ഞ ദൗറയിൽ ഒന്നാം റാങ്ക് നേടിയ ഫസീല അബ്ദുൽ ജലീലിനുള്ള സമ്മാനം ഖത്തർ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി വിതരണം ചെയ്തു. ചടങ്ങിൽ ഫൈസൽ സലഫി ഏടത്തനാട്ടുകര സ്വാഗതവും സ്വലാഹുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.