Posted On
date_range Updated On
date_range വാഹനാപകടം; തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: വെള്ളിയാഴ്ച പുലർച്ചെ ഖത്തറിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ പെരിഞ്ഞനം സ്വദേശി മരിച്ചു. കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
പുല്ലറക്കത്ത് മുഹമ്മദാണ് പിതാവ്. സഹോദരങ്ങൾ: ജമാൽ, അബ്ബാസ്, ഷൗക്കത്ത് അലി, നിയാസ്, റംല, ആസ്യ. വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നടപടികൾ പൂർത്തിയാക്കാനായി കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.