ദോഹ: റമദാൻ മാസം ഇത് വരെ വാഹനപകടങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം ബോധവൽക്കരണ വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽഹാജിരി വ്യക്തമാക്കി. മുൻ വർഷങ്ങളേക്കാൾ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. യുവാക്കളുടെ ഇടയിൽ വാഹനം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച ബോധവൽക്കരണം സജീവമാക്കിയതിെൻറ ഭാഗമാണ് ഈ കുറവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ബോധവൽക്കരണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കേണൽ അൽഹാജിരി അറിയിച്ചു.
രാജ്യത്തിെൻറ ഏത് ഭാഗത്തായാലും ട്രാഫിക് വകുപ്പിെൻറ സേവനം ഏതൊരാൾക്കും ലഭ്യമാക്കാനുള്ള പദ്ധതിയുമായാണ് മുൻപോട്ട് പോകുന്നത്. ഈ വർഷാവസാനത്തോടെ രജിസ്േഷ്രൻ പുതുക്കുന്നതടക്കം മുഴുവൻ കാര്യങ്ങളും ഇലക്േട്രാണിക് സംവിധാനം വഴി ചെയ്യാൻ കഴിയുന്ന തരത്തിൽ വികസനം ഉറപ്പ് വരുത്തും. ഇതിന് വേണ്ട പ്രാഥമിക നടപടികൾ ആരംഭിച്ച് കഴിഞ്ഞതായി കേണൽ ഹാജിരി അറിയിച്ചു. വാഹനങ്ങൾ പരിശോധന സ്ഥലത്ത് കൊണ്ട് പോയി പ്രവർത്തന ക്ഷമതാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി കഴിഞ്ഞാൽ ഇൻഷൂറൻസ് പുതുക്കൽ, രാജിസ്േട്രഷൻ പുതുക്കൽ തുടങ്ങിയ മുഴുവൻ
കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.