Posted On
date_range Updated On
date_range ഖത്തറിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു. അൽ ഖോറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാലക്കാട് വിക്ടോറിയ കോളജിന് സമീപം പറക്കുന്നം സ്ട്രീറ്റ് റഷീദ മൻസിൽ സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള ഇദ്ദേഹം മദീന ഖലീഫയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതയായ മഹ്മൂദയാണ് ഭാര്യ. മക്കൾ: മുഹമ്മദ് റിയാസ് (ഖത്തർ), റൈഹാന. മരുമകൻ: റിയാസ് (സേലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.