Posted On
date_range Updated On
date_range ഒരു വയസുകാരൻ ഖത്തറിൽ മരിച്ചു
ദോഹ: തൃശൂർ സ്വദേശികളായ ദമ്പതികളുടെ ഏക മകൻ ഖത്തറിൽ മരണപ്പെട്ടു. ഏങ്ങാണ്ടിയൂർ ചെമ്പൻ ഹൗസിൽ കണ്ണൻ സി.കെ-സിജി ദമ്പതികളുടെ മകൻ വിദ്യൂജ് കണ്ണൻ (ഒരു വയസ്) ആണ് ദോഹയിൽ മരിച്ചത്. ഒരാഴ്ചയോളം സിദ്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.
ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് പിതാവ് കണ്ണൻ. മാതാവ് സിജി ഖത്തർ എയർവേസ് ജീവനക്കാരിയാണ്. കൾച്ചറൽ ഫോറം എക്സ്പാട്രിയേറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ശേഷം വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.