മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശി അബ്ദുറഷീദ് (ഇച്ചാപ്പു-42) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുനീറ. നിഷ്‌വ ജിബിൻ, നിഹാല, സിയാദ് എന്നിവർ മക്കളാണ്. കെ.പി കുട്ടിഹസ്സൻ-കുഞ്ഞാമി ദമ്പതികളുടെ മകനാണ്.

ദോഹയിൽ ലിമോസിൻ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടി​ലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - A native of Malappuram passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.