തൊമ്മിച്ചൻ
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ആലപ്പുഴ കൈനകരി സ്വദേശി ഖത്തറിൽ നിര്യാതനായി. മുണ്ടപ്പള്ളി തോമസ് തോമസ് എന്ന തൊമ്മിച്ചനാണ് (69) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഖത്തറിലെ ടഡ്മൂർ റൂഫ്സ് ആൻഡ് പൂൾസിൽ എക്സിക്യൂട്ടീവ് മാനേജറായിരുന്നു. ഭാര്യ: കോഴഞ്ചരി കാട്ടൂർ മുണ്ടേത്ത് കുടുംബാഗമായ സാറു തോമസ് (ഓമന).
മക്കൾ: ടെസു, ടിനു, തനു (മൂന്നുപേരും ദോഹയിൽ). മരുമകൾ: ദീപ നടുവത്തുശേരി.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.