ഗോൾ നേടിയ അയർലൻഡ് താരങ്ങളുടെ ആഹ്ലാദം
ദോഹ: വിറ്റ് സ്കർകോണിന്റെ ഹാട്രിക് ഗോളിന്റെ മികവിൽ തജികിസ്ഥാനുമേൽ ചെക് റിപ്പബ്ലിക്കിന്റെ സമ്പൂർണ വിജയം. 6-1 ഗോളിന്റെ മികവിലാണ് ചെക്ക് റിപ്പബ്ലക് ജേതാക്കളായത്. കളിയുടെ തുടക്കത്തിൽ തന്നെ സ്കർകോൺ (12, 16, 19) ഗോളുകൾ നേടി ചെക് റിപ്പബ്ലക്കിന്റെ കരുത്ത് കാണിച്ചിരുന്നു. പോട്ട്മെസിൽ രണ്ടു ഗോളുകളും (45+1, 90+6) സാജാക് (90) ഒരു ഗോളിന്റെയും കരുത്തിലാണ് ഗോളുകൾ നേടിയത്. തജികിസ്ഥാനുവേണ്ടി നസ്രീവ് (65) ആശ്വാസ ഗോൾ നേടി.
മറ്റൊരു കളിയിൽ പാനമക്കെതിരെ അയർലൻഡിന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 4 -1 നാണ് അയർലൻഡ് ടൂർണമെന്റിൽ വിജയിച്ചത്. ഉമെഹ് (17), മക്മഹോൺ ബ്രൗൺ (35), നൂനൻ (58), കോവലെവ്സ്കിസ് (61) എന്നിവർ അയർലൻഡിനായി ഗോളുകൾ നേടി.
സൗദി അറേബ്യക്കെതിരായ മത്സരത്തിൽ ഓസ്ട്രിയ ഒരു ഗോളിന്റെ ആശ്വാസ ജയം നേടി. ഓസ്ട്രിയൻ താരം മോസർ പെൻ (55) ആണ് ആശ്വാസ ഗോൾ നേടിയത്. മൂന്ന് ചുവപ്പ് കാർഡുകളും പെനാൽറ്റിയും തുടങ്ങി ഒടുക്കം വരെ നാടകീയത നിറഞ്ഞതായിരുന്നു സൗദി അറേബ്യ-ഓസ്ട്രിയ പോരാട്ടം. മറ്റൊരു കളിയിൽ, പരാഗ്വേയെ 1-2ന് ഉസ്ബകിസ്ഥാൻ പരാജയപ്പെടുത്തി. വൈകീട്ടുനടന്ന ടൂർണമെന്റിൽ ചിലിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസും ഉഗാണ്ടെക്കെതിരെ 2-1 ന് കാനഡയും വിജയം നേടി.
ഇന്നത്തെ മത്സരങ്ങൾ
3:30 pm ബൊളിവിയ -ഇറ്റലി (ഗ്രൂപ്പ് എ)
3:30 pm പോർച്ചുഗൽ- മൊറോക്കോ (ഗ്രൂപ്പ് ബി)
4:00 pm ജപ്പാൻ -ന്യൂ കാലിഡോണിയ (ഗ്രൂപ്പ് ബി)
4:30 pm അർജന്റീന -തുണീഷ്യ (ഗ്രൂപ്പ് ഡി)
5:45 pm ഫിജി -ബെൽജിയം (ഗ്രൂപ്പ് ഡി)
6:15 pm യു.എ.ഇ -ക്രൊയേഷ്യ (ഗ്രൂപ്പ് സി)
6:45 pm ഖത്തർ -സൗത്ത് ആഫ്രിക്ക (ഗ്രൂപ്പ് എ)
6:45 pm സെനഗൽ -കോസ്റ്റ്റിക്ക (ഗ്രൂപ്പ് സി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.