Posted On
date_range Updated On
date_range 498 പുതിയ കോവിഡ് രോഗികൾ
ദോഹ: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 498 ൽ എത്തി. 442 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 56 പേർ വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവർ. രണ്ടു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഒമിക്രോൺ വ്യാപനത്തിനു ശേഷം 500നു താഴെ എത്തുന്നതും ആദ്യമായി. 918 പേർ ബുധനാഴ്ച രോഗമുക്തി നേടി. 7335 പേരാണ് നിലവിലെ രോഗികൾ. 24 മണിക്കൂറിനിടെ 23,817 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 49 പേർ ചികിത്സയിൽ. ആറുപേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 35 പേരുമുണ്ട്. 24 മണിക്കൂറിനിടെ 19,384 പേർ കൂടി വാക്സിനെടുത്തു. 10,82,529 ഡോസ് ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 61.43 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.