ഗിന്നസ് പുരസ്കാരം ഗതാഗത മന്ത്രാലയം-അശ്ഗാൽ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
ദോഹ: ലോകകപ്പിലെ സൂപ്പർ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങുന്ന ലുസൈൽ നഗരത്തിന് കിക്കോഫിന് മുമ്പേ ഗിന്നസ് റെക്കോഡ് പുസ്തകത്തിന്റെയും തലയെടുപ്പ്.കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ലുസൈൽ ബസ് ഡിപ്പോയാണ് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം പിടിച്ചത്.
ലോകത്തെ ഏറ്റവും വലിയ ഇ-ബസ് ഡിപ്പോയെന്ന നേട്ടത്തിലൂടെ അന്താരാഷ്ട്ര ഭൂപടത്തിൽ ഇടംപിടിക്കുന്ന ഇടമായി ലുസൈൽ മാറും.478 ഇ-ബസുകളെ ഉൾക്കൊള്ളാനുള്ള ശേഷിയോടെയാണ് റെക്കോഡ് ബുക്കിലെ പ്രവേശനം. ഗിന്നസ് അധികൃതരിൽനിന്നും ഗതാഗതമന്ത്രാലയവും അശ്ഗാലും ബഹുമതി പത്രങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.