ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജേദ് ജാസിം മുഹമ്മദ് സുലൈമാൻ, സിഇഒ സി വി റാപ്പായ് , സിഒഒ രോഹിത് പണ്ഡിറ്റ് , റീട്ടെയിൽ മേധാവി രഞ്ജിത്ത് പി അബ്രഹാം എന്നിവർ

40ാം വാർഷികം: വൻ ഓഫറുകളും സമ്മാന പദ്ധതിയുമായി ജംബോ ഇലക്ട്രോണിക്സ്

ദോഹ: 1980ൽ മുശൈരിബിൽ പ്രവർത്തനം തുടങ്ങിയ ജംബോ ഇലക്ട്രോണിക്സ് നാൽപതാംവാർഷികനിറവിൽ. വാർഷികത്തോടനുബന്ധിച്ചു വമ്പിച്ച ഓഫറുകളും സമ്മാന പദ്ധതികളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നവംബർ 18ന് തുടങ്ങിയ പ്രമോഷൻ ഡിസംബർ 27 വരെ തുടരും. ജംബോയുടെ എല്ലാ റീട്ടെയിൽ ഔട്ട്​ലെറ്റുകളിലും ഇതി​െൻറ ഭാഗമായുള്ള ആഘോഷങ്ങൾ നടക്കും. 500 ഖത്തർ റിയാലിനു മുകളിൽ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക്​ 43 ഇഞ്ച് എൽ.ജി ടെലിവിഷൻ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു. കൂടാതെ വൈവിധ്യമാർന്ന ഒട്ടനവധി സമ്മാനങ്ങളും ആകർഷകമായ ഡിസ്കൗണ്ടുകളും കാത്തിരിക്കുന്നു. ആധുനിക ഖത്തറി​െൻറ സമ്പദ്​വ്യവസ്ഥയോട് ചേർന്നുനിന്ന്​ കാലത്തി​െൻറ വെല്ലുവിളികളെ തരണം ചെയ്താണ്​ ജംബോ ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ചുമുന്നേറുന്നത്​. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന റീട്ടെയിൽ ശൃംഖല ജംബോയുടെ സവിശേഷതയാണ്. 14 റീട്ടെയിൽ സ്്റ്റോറുകൾക്കു പുറമെ ഹൈപ്പർമാർക്കറ്റുകളുമായി ബന്ധപ്പെട്ടും ഷോറൂമുകൾ പ്രവർത്തിക്കുന്നു.

ഖത്തറിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർ ആയ ഉരീദുവിെൻറ അഭിമാന സംരംഭമായ റീട്ടെയിൽ പ്രീമിയം പങ്കാളികൂടിയാണ് ജംബോ ഇലക്ട്രോണിക്സ്. ഇതുവഴി ഉപഭോക്താക്കൾക്ക് ജംബോയുടെ ഉൽപന്നങ്ങളെക്കുറിച്ചും പ്രമോഷനുകളെക്കുറിച്ചുമുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാൻ കഴിയും. നിരവധി ലോകോത്തര ബ്രാൻഡുകളുടെ വിതരണത്തിലും സർവിസിലും ഉള്ള വിശ്വസ്തനാമമാണ്​ ജംബോ. ബോഷ്, സീമെൻസ് , സിസ്കോ, ഇൻറൽ , ബെൽഡൺ തുടങ്ങി ലോകോത്തര ബ്രാൻഡുകളുമായി ചേർന്നാണ്​ പ്രവർത്തനം. എൽ.ജി, അരിസ്്റ്റൺ, ഇൻഡെസിറ്റ്, ഹർമാൻ കാർഡൺ, ജെ.ബി.എൽ, കെൻവുഡ്, ബ്ലുഎയർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഉൽപന്നവിൽപനയിലും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ജംബോ അവതരിപ്പിച്ച ഓസ്കർ ബ്രാൻഡ് ഖത്തറിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും പര്യായമായി മാറിയിട്ടുണ്ട്​. 2020 ഡിസംബറിൽ ഒമാനിൽ ജംബോയുടെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുകയാണ്.

വിൽപനാനന്തര സർവിസ് രംഗത്തുള്ള ജംബോയുടെ പ്രതീകമാണ് 2500 ചതുരശ്ര മീറ്ററിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന മാസ്​റ്റർ സർവിസ് സെൻറർ. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് നിബന്ധനകൾ പൂർണമായും പാലിച്ച്​ ജംബോ ഇലക്ട്രോണിക്സ് ഉപഭോക്തൃ സേവന രംഗത്തുസജീവമായി തന്നെ പ്രവർത്തിക്കുന്നു. ഖത്തറിലെ പ്രമുഖ ലോജിസ്്റ്റിക്സ് ദാതാക്കളായ ജി ഡബ്ല്യു.സിയുമായും ജംബോക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.