അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ: ഖത്തർ കോട്ടപ്പള്ളി മുസ് ലിം റിലീഫ് കമ്മിറ്റിയുടെ (ക്യു.കെ.എം.ആർ.സി) സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹിക -ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹസൻ കുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ക്യു.കെ.എം.ആർ.സി പ്രസിഡന്റ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ രൂപവത്കരണത്തിലും വളർച്ചയിലും ഹസൻ കുട്ടി ഹാജി വഹിച്ച പങ്ക് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി സി.പി. റിയാസ്, അബു വായേരി, അബ്ബാസ്, അസ്‌ലം, ഒ.എം. നൗഷാദ്, റഫീഖ്, ഖാലിദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Organized a condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT