മൈതാനത്തെ വെർച്വൽ പരസ്യ ബോർഡ് ബ്രാൻഡിങ്
ദോഹ: 2026 ലോകകപ്പിനായുള്ള തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ യോഗ്യതാ മത്സരങ്ങളിൽ വെർച്വൽ പരസ്യം ചെയ്യാനുള്ള അവകാശം ഖത്തരി സ്റ്റാർട്ടപ്പായ സ്പോണിക്സ്ടെക്കിന്. ലോകകപ്പിനായുള്ള 54 യോഗ്യത മത്സരങ്ങളിൽ ഖത്തരി സംരംഭമായ സ്പോണിക്സ്ടെക്കിന്റെ സാങ്കേതികവിദ്യയിലൂടെ വെർച്വൽ പരസ്യം പ്രേക്ഷകർക്ക് മുന്നിലെത്തും. അമേരിക്ക, ലാറ്റിനമേരിക്ക അന്താരാഷ്ട്ര വിപണികളിൽ വ്യത്യസ്ത ബിൽബോർഡുകൾ, പരസ്യങ്ങളുമായി വ്യത്യസ്ത ഫീഡുകൾ സ്പോണിക്സ്ടെക് പ്രൊഡ്യൂസ് ചെയ്യും.
ഖത്തറിന്റെ സുസ്ഥിര പ്രായോഗിക നടപടികളോട് ചേർന്ന് പരിസ്ഥിതി സൗഹൃദം, ഊർജ ക്ഷമത, കാർബൺ ന്യൂട്രൽ എന്നിവയാണ് സ്പോണിക്സ്ടെക്കിന്റെ മുഖമുദ്ര. ഒരു അന്താരാഷ്ട്ര പ്രോഗ്രാം ഫീഡിൽനിന്ന് ഒന്നിലധികം വിപണികളിലോ പ്രദേശങ്ങളിലോ ഭൂഖണ്ഡങ്ങളിലോ വെർച്വൽ പരസ്യങ്ങൾ വിദൂരമായി നിർമിക്കാൻകഴിയുന്ന നോവൽ സാങ്കേതികവിദ്യയാണ് സ്പോണിക്സ്ടെക് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഒരേ വെർച്വൽ പരസ്യങ്ങളാണെങ്കിൽ തെക്കേ അമേരിക്കയിൽ മാത്രം പ്രത്യേകം പരസ്യങ്ങളും ഇവർ നിർമിക്കും. അന്താരാഷ്ട്ര കായിക മേളകളിലെ ഗ്രൗണ്ട് ബ്രാൻഡിങ്ങുകളുമായി ശ്രദ്ധേയമായ സ്റ്റാർട്ടപ് സംരംഭമായ സ്പോണിക്സ്ടെക്, വിവിധ ഇംഗ്ലീഷ് ക്ലബ് ഫുട്ബാൾ ടീമുകളുടെയും ലീഗുകളുടെയും ചാമ്പ്യൻഷിപ്പുകളിലും മറ്റും സാന്നിധ്യമായിരുന്നു. അതിനു പിന്നാലെയാണ് ലോകകപ്പ് യോഗ്യതപോലെ വമ്പൻ പോരാട്ടങ്ങളിൽ ഇടം ഉറപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.