ദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലുള്ള ഹെൽത്ത് സെൻററുകളിലെ പുതിയ ബില്ലിങ് സംവിധാനത്തെ രോഗികൾ സ്വാഗതം ചെയ്യുന്നു. മൈ കെയർ ബില്ലിങ് എന്നറിയപ്പെടുന്ന സംവിധാനത്തിൽ അധിക രോഗികളും തൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം രോഗികൾക്ക് നേരിട്ട് തന്നെ ഫാർമസികളിൽ പോയി തങ്ങളുടെ മരുന്നിെൻറ ബില്ല് അടക്കാൻ സാധിക്കും.
നേരത്തെ ഡോക്ടറെ കണ്ട ശേഷം കുറിപ്പുമായി ഫാർമസിയിലേക്ക് പോകുകയും മരുന്നിെൻറ വിലവിവരങ്ങൾ നൽകുകയും ചെയ്ത് പണമടക്കേണ്ട സ്ഥലത്ത് പോയി അടച്ച രസീതിയുമായി വീണ്ടും ഫാർമസിയിലെത്തിയാണ് മരുന്ന് കൈപ്പറ്റേണ്ടിയിരുന്നത്.
മൈ കെയർ ബില്ലിങ് സംവിധാനത്തോടെ ഈ രീതിക്ക് മാറ്റം വന്നു. ആദ്യമുണ്ടായിരുന്ന സംവിധാനം മൂലം രോഗികളുടെ നീക്കത്തിൽ മെല്ലെപ്പോക്കായിരുന്നു അനുഭവപ്പെട്ടിരിക്കുന്നതെങ്കിൽ ഇപ്പോൾ എല്ലാം പെട്ടെന്ന് കഴിയുകയും രോഗികളുടെ നീക്കങ്ങൾ എളുപ്പമാകുകയും ചെയ്യുന്നു. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം രോഗികൾക്ക് ആശയക്കുഴപ്പം ഇല്ലാതാക്കാനും ഇത് മൂലം സാധിച്ചുവെന്ന് മിസൈമീർ ഹെൽത്ത് സെൻറർ മേധാവി ഡോ. ലീന അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.