ദോഹ: രാജ്യത്തെ ഹരിതാഭമാക്കുന്നതിെൻറ ഭാഗമായി ഉംസലാലിൽ നിർമ്മിക്കുന്ന കൃത്രിമവനത്തിെൻറ രണ്ടാംഘട്ട നിർമാണം പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ) പൂർത്തിയാക്കി. 2017ലെ രണ്ടാം പാദത്തിൽ വനം നിർമാണത്തിെൻറ രണ്ടാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം പാദത്തിൽ തന്നെ പൂർത്തിയാക്കിയെന്നും ഇതുവരെയായി വനപ്രദേശത്ത് വ്യത്യസ്ത ഇനത്തിൽപ്പെട്ട 95,000 മരങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നും അശ്ഗാൽ അധികൃതർ അറിയിച്ചു. ഇത് കൂടാതെ 55,000 മരങ്ങൾ കൂടി നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അശ്ഗാൽ. തലസ് ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദോഹ നോർത്ത് സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിെൻറ ഭാഗത്താണ് വനം നിർമാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40,000 മരങ്ങളാണ് നട്ടത്. 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനം പൊതുജനങ്ങൾക്കും സന്ദർശകർക്കുമുള്ള ഉല്ലാസകേന്ദ്രമാക്കാനും പക്ഷിനിരീക്ഷണത്തിനുള്ള കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. പ്ലാൻറിൽ നിന്നുള്ള സംസ് കരിച്ച വെള്ളമാണ് വനത്തിലെ ജലസേചനത്തിനായി അശ്ഗാൽ ഉപയോഗപ്പെടുത്തുന്നത്. ഖത്തറിെൻറ കാലാവസ് ഥക്ക് അനുയോജ്യമായ മരങ്ങളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചിരിക്കുന്നത്. വനത്തിനുള്ളിൽ കൃത്രിമ തടാകവും നിർമിക്കുന്നുണ്ട്. വനത്തിനുള്ളിലെ കുന്നുകളുടെയും ചിറകളുടെയും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ വനം സംരക്ഷിക്കുന്നതിനായി 114 കോടി റിയാലാണ് അശ്ഗാൽ കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.