‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി  ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍  പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫിയും മറ്റ് മന്ത്രിമാരും വിവിധ രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു. ലഫാന്‍ റിഫൈനറി 2 പദ്ധതി ഉദ്ഘാടനം ചെയ്തതിലൂടെ ഖത്തര്‍ ഗ്യാസിന്‍െറ   നേട്ടം കൂടുതല്‍ മുന്നിലത്തെും. ഇതോടെ രാജ്യത്തിന്‍െറ കണ്ടന്‍സേറ്റ് റിഫൈനിംഗ് ശേഷി പ്രതിദിനം 2.92 ബാരലായി വര്‍ധിക്കും. ഊര്‍ജ മേഖല വൈവിധ്യവത്കരിക്കുന്നതിലും അതിന്‍െറ കരുത്ത് പ്രകടമാക്കുന്നതിലും  ഇത് പ്രധാന പങ്ക് വഹിക്കും എന്നാണ് കരുതപ്പെടുന്നത്.  ഹൈഡ്രോ കാര്‍ബണ്‍ സ്രോതസ്സുകളുടെ ശ്രദ്ധയോടുള്ള നിര്‍വഹണം, സ്വദേശികളുടെ പുരോഗതി, നിക്ഷേപം വൈവിധ്യവത്കരിക്കുക, രാജ്യാന്തര പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്  പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷി തുടങ്ങിയ ലക്ഷ്യങ്ങളുമായാണ്  ഖത്തര്‍ പെട്രോളിയവും അനുബന്ധ കമ്പനികളും സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റും സി ഇ ഒയും ഖത്തര്‍ ഗ്യാസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ സഅദ് ശരിദ അല്‍ കഅബി വ്യക്തമാക്കി.ലോകത്തെ ഏറ്റവും വലിയ കണ്ടന്‍സേറ്റ് റിഫൈനിംഗ് കേന്ദ്രമായി റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും ലഫാന്‍ ഒന്നിലേക്ക് പുതിയ പദ്ധതി കൂടി ചേര്‍ക്കുമ്പോള്‍ ശുദ്ധീകരണ ശേഷി പ്രതിവര്‍ഷം നൂറ് മില്യന്‍ ബാരലിന് സമമാണന്നും അദ്ദേഹം പറഞ്ഞു. 
കുറഞ്ഞ തോതില്‍ വാതകം പുറത്തുവിടല്‍, പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ ജ്വലനം കുറവ്, മാലിന്യം കലര്‍ന്ന ജലം സമുദ്രത്തിലേക്ക് ഒഴുക്കിവിടാതിരിക്കാന്‍ കാണിക്കുന്ന ശ്രദ്ധ എന്നിവയാല്‍ ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ലഫാന്‍ റിഫൈനറി 2. ഖത്തര്‍ പെട്രോളിയം (84 ശതമാനം), ടോട്ടല്‍ (10 ശതമാനം), കോസ്മോ (രണ്ട് ശതമാനം), ഇദിമിത്സു (രണ്ട് ശതമാനം), മിത്സുയി (ഒരു ശതമാനം), മറുബെനി (ഒരു ശതമാനം) എന്നിവയാണ് പദ്ധതിയിലെ ഒൗദ്യോഗിക പങ്കാളികള്‍. ഖത്തര്‍ ഗ്യാസാണ് റിഫൈനറിയുടെ ചുമതല.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT