ദോഹ: വിദേശികൾക്ക് സ്ഥിരം ഐഡി നൽകുമെന്ന ഖത്തർ ഭരണകൂടത്തിെൻറ തീരുമാനം ആഗോള തലത്തിൽ തന്നെ പ്രശംസിക്കപ്പെടുന്നു. ഖത്തറിൽ ഇഖാമയുള്ള വിദേശികളിൽ ചില വിഭാഗങ്ങൾക്ക് സ്ഥിരം ഐഡി നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. ഇതനസുരിച്ച് സർക്കാർ മുേമ്പാട്ടുവെച്ച മാനദണ്ഡങ്ങൾക്ക് അർഹരായവർക്ക് സ്ഥിരം ഐഡിക്ക് അപേക്ഷ നൽകാൻ കഴിയും. സ്ഥിരം ഐഡി നൽകുമെന്ന ഖത്തർ ഭരണകൂടത്തിെൻറ തീരുമാനം ബുദ്ധിപരവും പ്രശംസാർഹവുമാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടു. മേഖലയിൽ ഖത്തർ മോഡൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണെന്നും സംഘടനയുടെ റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു. സ്വദേശികളായ സ്ത്രീകൾക്ക് ഖത്തരികളല്ലാത്ത ഭർത്താക്കന്മാരിൽ ഉണ്ടായ കുട്ടികൾക്ക് സ്ഥിരം ഐഡി നൽകുമെന്നതാണ് മന്ത്രിസഭ തീരുമാനത്തിലെ പ്രധാന ഭാഗം. ഏറ്റവും ഉചിതമായ തീരുമാനം എന്നാണ് ഈ തീരുമാനത്തോട് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതികരിച്ചത്. ജി.സി.സി രാജ്യങ്ങളിലൊന്നും ഇല്ലാത്ത ഈ തീരുമാനം വലിയ തോതിൽ അംഗീകരിക്കപ്പെടുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. അറബ് ലോകത്തിന് മുമ്പിൽ നടക്കാൻ യോഗ്യമാണെന്ന് ഖത്തർ തെളിയിച്ചതായും ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.