പൊതുമാപ്പ്: സോഷ്യല്‍ ഫോറം കൗണ്‍സലിങ് സംഘടിപ്പിച്ചു

ദോഹ: പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകുന്ന മലയാളികള്‍ക്കായി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സലിങ് ക്ളാസ് സംഘടിപ്പിച്ചു. മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ നടന്ന മോട്ടിവേഷന്‍ പ്രോഗ്രാമില്‍ നൂറോളം പേര്‍ പങ്കെടുത്തു.  സോഷ്യല്‍ ഫോറം കേരളാ സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്‍്റ് മുഹമ്മദലി കന്നാട്ടി ഉദ്ഘാടനം ചെയ്തു. പരാജയത്തെക്കുറിച്ചോര്‍ത്ത് ദുഖിക്കാതെ ജീവിതത്തില്‍ വിജയത്തിന്‍്റെ പുതിയ പടവുകള്‍ താണ്ടാന്‍ പരിശ്രമിക്കണമെന്ന് അദ്ദഹേം ആഹ്വാനം ചെയ്തു. കൗണ്‍സിലറും എന്‍.എല്‍.പി ട്രെയ്നറുമായ അബ്ബാസ് രാമനാട്ടുകര  ‘നമുക്കും വിജയിക്കാം’ വിഷയത്തില്‍ ക്ളാസെടുത്തു.  വ്യക്തമായ ഒരു സ്വപ്നവും അതു നേടിയെടുക്കാനുള്ള കൃത്യമായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഏത് സാഹചര്യത്തെയും നേരിട്ട് വിജയത്തിലേക്ക് പോവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന തങ്ങള്‍ക്ക് ക്ളാസ് വളരെ പ്രയോജനം ചെയ്തെന്നും നാട്ടിലേക്ക് മടങ്ങുന്ന മറ്റുള്ളവര്‍ക്കും സമാനമായ രീതിയിലുള്ള പരിപാടി സംഘടിപ്പിക്കണമെന്നും പങ്കടെുത്തവര്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറി സലാം പാണ്ടിയാട്ട്, ഹെല്‍പ് ഡസ്ക് കോര്‍ഡിറ്റര്‍  മൊയ്നുദ്ധീന്‍ മുതുവടത്തൂര്‍,  ഓഫിസ് സേക്രട്ടറി ഷൗക്കത്ത് നാദാപുരം, സുബൈര്‍ വല്ലപ്പുഴ സംബന്ധിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.