സ്വപ്നങ്ങള്‍ നിറവേറ്റാനാകാതെ മുത്തപ്പന്‍ മടങ്ങി

ദോഹ: വീടെന്ന സ്വപ്നവുമായി ഖത്തറിലത്തെിയ തിരുവനന്തപുരം ജില്ലക്കാരനായ മുത്തപ്പന്‍ ഒന്നരവര്‍ഷത്തെ ദുരിതജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു.  തിരുവനന്തപുരം പൂന്തുറ സ്വദേശിയായ  മുത്തപ്പന്‍ വെറും മൂന്ന് മാസം മാത്രമാണ് മല്‍സ്യതൊഴിലാളിയായി ജോലി ചെയ്തത്. ഇതിനിടയില്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടിയ മുത്തപ്പന്‍ കുറച്ച്കാലം ജയിലില്‍ കിടന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ സ്പോണ്‍സര്‍ അസുഖബാധിതനായി ആശുപത്രിയിലായതോടെ മത്സ്യബന്ധനം അവസാനിപ്പിക്കേി വന്നു.  കൃത്യമായ ഭക്ഷണത്തിന് പോലും വകയില്ലാതെ വക്റയിലെ ഒരു തൊഴിലാളി ക്യാമ്പില്‍ ജീവിതം തളളിനീക്കുന്ന മു ത്തപ്പനെ കുറിച്ചറിമ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് മുത്തപ്പന്‍െറ ദുരിത ജീവിതത്തിന് അറുതി ഉണ്ടാക്കാനും നാട്ടിലേക്ക് കയറ്റി അയക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞിതായിലക്കണ്ടിയുടെ നേതൃത്വ ത്തിലുളള സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. നാട്ടിലെ മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്‍െറ നിത്യചെലവിനുമുളള അത്യവശ്യ സംഖ്യ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ നല്‍കി. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അംഗം അലി മാഹിയുടെ നേതൃത്വത്തിലുളള സംഘം സ്പോണ്‍സറുടെ അനുജനെ കണ്ടത്തെുകയും നിരന്തരം സംസാരി ച്ച് വിസ ക്യാന്‍സല്‍ ചെയ്യുന്നതിനുളള അവസരം ഉണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടിലേക്ക് തിരിക്കാനുളള സാഹചര്യമൊരുങ്ങിയത്.  നാട്ടിലേക്ക് തിരിച്ച മു ത്തപ്പനെ തിരുവ ന്തപുരം വിമാന ത്താവള ത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഓഫീസ് സെക്രട്ടറി ഫായിസിന്‍െറ നേതൃത്വത്തിലുളള സംഘം സ്വീകരിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.