Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി മാറ്റം ജൂണ്‍ 22 മുതല്‍
ദോഹ: ഇന്ത്യന്‍ എംബസിയുടെ നിലവിലുള്ള ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്ന നടപടി ജൂണ്‍ 22 മുതല്‍ 26 വരെ നടക്കും. ഹിലാലില്‍ നിന്ന് ഉനൈസയിലെ (സോണ്‍ 63) അല്‍ഐതിര സ്ട്രീറ്റില്‍ (സ്ട്രീറ്റ് നമ്പര്‍ 941) വില്ല നമ്പര്‍ 86, 90 ലേക്കാണ് മാറുന്നത്. എംബസി മാറ്റുന്ന പ്രവര്‍ത്തനം നടക്കുന്നതിനാല്‍ 22 മുതല്‍ 26 വരെ കോണ്‍സുലാര്‍ സര്‍വീസ് ലഭിക്കില്ളെന്ന് ഫസ്റ്റ് സെക്രട്ടറി കെ. ചിന്നസ്വാമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ എംബസി ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചാല്‍ സേവനം ലഭ്യമാകും.കോണ്‍സുലാര്‍ സെക്ഷന്‍ 33872462, 66952621, 33555029 എന്നീ നമ്പറുകളിലും ലേബര്‍ ആന്‍റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷന്‍ 55808254, 33451607, 66275337, 33208766 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.