Posted On
date_range Updated On
date_range നസീം അല്‍റബീഹില്‍ ക്ളാസ് സംഘടിപ്പിച്ചു
ദോഹ: നസീം അല്‍റബീഹ് മെഡിക്കല്‍ സെന്‍ററില്‍ ‘പ്രമേഹവും വ്രതകാല ഭക്ഷണരീതികളും’ എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി ക്ളാസുകള്‍ നടന്നു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍, സി റിങ് റോഡ് ബ്രാഞ്ച് ഹാളില്‍ നടന്ന ക്ളാസില്‍ ഡോ. ദീപക് ചന്ദ്ര മോഹന്‍, ക്ളിനിക്കല്‍ ഡയറ്റീഷ്യന്‍ ഷമീമ സുനില്‍ ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷെമി ഹാഷിം പരിപാടി നിയന്ത്രിച്ചു. നിറഞ്ഞ സദസില്‍ ദോഹയില്‍ നിന്നുള്ള വിവിധ കമ്പനി പ്രതിനിധികള്‍, കെ.എം.സി.സി വനിതാ വിങ് അംഗങ്ങള്‍, നടുമുറ്റം ഭാരവാഹികള്‍ തുടങ്ങിയവര്‍ ക്ളാസില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.