ദോഹ: അപകടത്തില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട കുടുംബത്തിന്‍െറ ദുരന്തം ദോഹയിലെ മലയാളി പ്രവാസികളെയും ദുഖത്തിലാഴ്ത്തി. പത്ത് വര്‍ഷമായി ദോഹയിലുള്ള മാളിയേക്കല്‍ സക്കീറിന്‍െറയും ഫസീലയുടെയും ആകെയുള്ള രണ്ട് മക്കളാണ് ചൊവ്വാഴ്ച അര്‍ധരാത്രി റോഡപകടത്തില്‍ മരിച്ചത്.
കുടുംബത്തിനുണ്ടായ ദുരന്തം നാട്ടുകാരിലും സുഹൃത്തുക്കളിലും ഞെട്ടലുളവാക്കി. നേരത്തെ ദുബൈയിലായിരുന്ന സക്കീര്‍ ദോഹയിലത്തെി ബിസിനസ് ആരംഭിക്കുകയും പടിപടിയായി ഉയര്‍ച്ചയിലത്തെുകയുമായിരുന്നു. ബര്‍വ വില്ളേജില്‍ അടക്കം അഞ്ചോളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍േറതായി മക്കള്‍ രണ്ട് പേര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കിയ അദ്ദേഹം മൂത്ത മകന്‍ മുഹമ്മദ് ജുനൈദ് നിബ്രാസിനെ സ്വന്തം ബിസിനസില്‍ സഹായിക്കാന്‍ നിയമിച്ചത് ഈയിടെയാണ്. ഇളയ മകന്‍ നജ്മല്‍ റിസ്വാന്‍ പൂനെയിലാണ് പഠിക്കുന്നത്.
ഖത്തര്‍ വിസ കാലാവധി കഴിയാറായതിനാല്‍ പുതുക്കാനായി നാട്ടിലായിരുന്ന ഉമ്മയോടൊപ്പം ഒരാഴ്ച മുമ്പാണ് ദോഹയിലത്തെിയത്. ഫറോക്കിനടുത്ത ചെറുവണ്ണൂരില്‍ പുതുതായി പണിയുന്ന വീട്ടില്‍ ഈ വര്‍ഷം തന്നെ താമസമാക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടെ ജുനൈദ് ദോഹയില്‍ തന്നെ പുതിയ ബിസിനസ് കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും പറയുന്നു. ഇതിന്‍െറ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോകാനുള്ള വിസ നടപടികള്‍ നടന്നുവരികയായിരുന്നുവെന്നും ഒരു ബന്ധു പറഞ്ഞു. അരക്കിണര്‍ സ്വദേശികളാണെങ്കിലും ഇവര്‍ കോഴിക്കോട് ബീച്ചിലെ സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്‍റിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ഉമ്മയോടൊപ്പം പുറത്തുപോയ ഇരുവരും തിരികെ ഐന്‍ ഖാലിദിലെ വീട്ടിലത്തെി ഉമ്മയെ ഇറക്കിയ ശേഷം വീണ്ടും പോയപ്പോഴാണ് അപകടത്തില്‍ പെട്ടത്. 12.30 ഓടെയാണ് അപകടവിവരം വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്.
ഇന്നലെ രാവിലെ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകട വിവരം നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചു. വിവരമറിഞ്ഞ് ഒട്ടേറെ മലയാളികള്‍ മൃതദേഹം സൂക്ഷിച്ച ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്തും ഐന്‍ ഖാലിദിലെ വീട്ടിലുമത്തെി. രാത്രി ഒമ്പത് മണിക്ക് ഹമദ് മോര്‍ച്ചറി പരിസരത്ത് നടന്ന മയ്യിത്ത് നമസ്കാരത്തിലും നിരവധി ആളുകള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.