നാട്ടിലെ എഴുത്തുകാരെ കൊണ്ടുവന്ന് അവാര്‍ഡ് നല്‍കല്‍ പ്രവാസികള്‍ നിര്‍ത്തണമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

ദോഹ: പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നുളള എഴുത്തുകാരെ ഗള്‍ഫിലേക്ക് കൊണ്ട്വന്ന് അവാര്‍ഡ് നല്‍കുകയും അവരെ കൊണ്ടുനടന്ന് ആഘോഷിക്കുകയും ചെയ്യുന്ന  പ്രവണത നിര്‍ത്തണമെന്ന് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ്. പകരം അവാര്‍ഡുകള്‍ കൊടുക്കേണ്ടത്  പ്രവാസികളായ ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കാനായി ശ്രമിക്കണമെന്നും അദ്ദേഹം ഗള്‍ഫ്മാധ്യമത്തോട് പറഞ്ഞു. ‘സംസ്കൃതി’യുടെ പ്രഭാഷണം: ഇരുപതാം അധ്യായത്തില്‍ സംബന്ധിക്കാന്‍ ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.
എന്തിനും ഏതിനും സ്വന്തം കാര്യത്തെക്കാള്‍ മറ്റുള്ളവരുടെ കാര്യത്തെ കുറിച്ച് ആലോചിക്കാനും അതിനെ കുറിച്ച് തലപുകക്കാനുമാണ് പ്രവാസിയുടെ ജീവിതത്തിലെ നല്ളൊരു പങ്കും ചെലവാകുന്നത്. അതിലൊന്നാണ് നാട്ടില്‍നിന്നുള്ള സാഹിത്യകാരന്‍മാരെ കൊണ്ടുവന്ന് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
 അത് വാങ്ങിക്കൊണ്ടുപോയവര്‍ നാട്ടില്‍ചെന്ന് പ്രവാസികളുടെ നന്‍മയുള്ള മനസിനെകുറിച്ച് നല്ല വാക്ക് പറയുകയോ പ്രവാസികളുടെ വേവലാതികള്‍ കാര്യമായി എഴുതുകയോ ഉണ്ടായിട്ടില്ല. അവാര്‍ഡ് വാങ്ങി നാട്ടില്‍ ചെന്നശേഷം പ്രവാസികളെ കുറിച്ച് പരിഹാസം നടത്തിയ ഒരു പ്രമുഖ എഴുത്തുകാരനെ കുറിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മുടെ നാട്ടില്‍നിന്നുള്ള പ്രവാസികളെന്നും 14 വര്‍ഷത്തോളം പ്രവാസിയായിരുന്ന തനിക്ക് അതെല്ലാം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആദ്യസിനിമയായ ഗര്‍ഷോം എടുത്തകാലത്ത് ഉണ്ടായിരുന്നതും ആ സിനിമയില്‍ പറഞ്ഞതുമായ പ്രശ്നങ്ങളില്‍ മാറ്റമില്ളോത്തതോ അതില്‍കൂടുതല്‍ രൂക്ഷമായിരിക്കുന്നതിനോ കാരണം. ഇന്നും പ്രവാസികളില്‍ നല്ളൊരു പങ്കും അനുഭവിക്കുന്ന വേദനകളും പ്രശ്നങ്ങളും നമ്മുടെ നാട്ടില്‍ ഭരണകൂടങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. നടപ്പില്‍ വരുത്താന്‍ തുനിഞ്ഞ നിയമങ്ങള്‍ക്കുപോലും ഉദ്യോഗസ്ഥരുടെ അനാസ്ഥകള്‍ കാരണം ഫലമുണ്ടായില്ല. ഇന്ത്യയില്‍ കുടിയേറ്റ നിയമം സമഗ്രമായി പൊളിച്ചെഴുതണമെന്നും പി.ടി കുഞ്ഞുമുഹമ്മദ്  ആവശ്യപ്പെട്ടു.
ഒരു പൗരന്‍ വിദേശത്തേക്ക് എമിഗ്രേഷന്‍ കഴിഞ്ഞ് പോകുന്നത് മുതല്‍ അയ്യാള്‍ മടങ്ങി വരുന്നതുവരെയുള്ള കാലത്ത് അയ്യാള്‍ക്ക് ആവശ്യമായ സുരക്ഷ എന്നതായിരിക്കണം ആ നിയമത്തിന്‍െറ കാതല്‍. മറ്റ് പലരാജ്യങ്ങളിലും ആ നിയമമുണ്ട്. അതിനുദാഹരണമാണ്  നമ്മുടെ നാട്ടില്‍വന്ന് മല്‍സ്യതൊഴിലാളികളെ വെടിവച്ചുകൊന്നവര്‍ പോലും ഇപ്പോള്‍ സ്വന്തം രാജ്യമായ ഇറ്റലിയില്‍ സുരക്ഷിതരായി കഴിയുന്നത് അവരുടെ ഭരണകൂടങ്ങള്‍ക്ക്  പൗരന്‍മാരോടുള്ള താല്‍പ്പര്യത്തിന്‍െറ ഫലമാണന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ ഉചിതമായ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ബജറ്റില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പുതിയ ദലിത് മുന്നേത്തെ കുറിച്ചുള്ള ചോദ്യത്തിനോടും ദലിതര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ചരിത്രത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ദലിതരോട് പൊതുസമൂഹത്തിന് ഇന്നും അകല്‍ച്ച ഉണ്ടെന്ന് പറഞ്ഞ കേരളത്തില്‍ ദലിതന് ചായക്കടകള്‍ ഇല്ലായെന്നും ദലിതനില്‍ നിന്നും ഭക്ഷണം വാങ്ങികഴിക്കാന്‍ കാണിക്കുന്ന ചിലരുടെ നീച മനസ്ഥിതിക്ക് കാരണമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.