Posted On
date_range Updated On
date_range പാസ്പോര്‍ട്ട് ഓഫീസ് നിര്‍മാണം 30 മാസത്തിനകം പൂര്‍ത്തിയാക്കും
ദോഹ: പ്രധാന പാസ്പോര്‍ട് ആസ്ഥാനത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം 30 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഹിശാം ഇബ്രാറീം അല്‍ഖുസൈബി അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ ലഖ്വിയ സ്റ്റേഡിയത്തിന് സമീപമാണ് കെട്ടിടം നിര്‍മിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ നിര്‍മാണ കമ്പനിയായ അല്‍ആലി ന്‍്റര്‍നാഷ്ണല്‍ പ്രതിനിധി മുഹമ്മദ് ഇസദ്ദീനും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹിശാം ഇബ്രാഹീ അല്‍ഖുബൈസിയും ചേര്‍ന്ന് ഒപ്പ് വെച്ചു.
അതിവിപുലമായ കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നതെന്ന് പാസ്പോര്‍ട്ട് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ അതീഖ് വ്യക്തമാക്കി. പാര്‍ക്കിംഗിന് വേണ്ടി മാത്രം മൂന്ന് കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. 59,845 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 198,030 ചതുരശ്ര മീറ്റര്‍ ഉണ്ടായിരിക്കും. 816,761,500 റിയാലാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിഗേഡിയര്‍ അഹ്മദ് അതീഖ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.