ദോഹ: ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികളില്‍ ആവേശത്തിന്‍െറ അലകടല്‍ തീര്‍ത്ത് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കെ.എം.സി.സി വയനാടും മാക് കോഴിക്കോടും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷിയമായ ഏഴ് ഗോളിന് മാക് ഖത്തര്‍ വിജയിച്ചു. കെ.എം.സി.സിക്ക് ഗോളൊന്നും നേടനായില്ല. രണ്ടാമത്തെ മത്സരത്തില്‍ എതിരാളികളായ നാദം തൃശൂര്‍ ടീം മൈതാനത്തത്തൊഞ്ഞതിനാല്‍ കെ.എം.സി.സി കോഴിക്കോടിനെ വിജയികളായി പ്രഖ്യാപിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ വരെ ഗോള്‍ വല ചലിപ്പിച്ച ആവേശകരമായ മത്സരം വീക്ഷിക്കാനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ആളുകളാണ് ദോഹ സ്റ്റേഡിയത്തിലത്തെിയത്. ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കും.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ഖത്തര്‍ ആഭ്യന്തര വകുപ്പ്, കമ്മ്യൂണിറ്റി പൊലീസ്, ട്രാഫിക് പൊലീസ് വകുപ്പുകളില്‍ നിന്നുള്ള ഉന്നത പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രമുഖ മജീഷ്യനും തിരുവനന്തപുരം മാജിക് അകാദമിയിലെ ഫാക്കല്‍റ്റിയുമായ ഹാരിസ് താഹയുടെ മാസ്കമരിക മാജിക് ഷോ കാണികള്‍ക്ക് ആവേശം പകരുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സി.എഫ്.ക്യു കോഴിക്കോട് കെ.എം.സി.സി കണ്ണൂരിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്കിയ തിരുവനന്തപുരം സി.എഫ്.ക്യു പത്തനംതിട്ടയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.