ദോഹ: ഫുട്ബാള്‍ ആരാധകരുടെ സിരകളില്‍ ആവേശം പടര്‍ത്തി ഖത്തറിലെ ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് നാളെ തുടക്കം കുറിക്കും.
ദോഹ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 8.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മാക് കോഴിക്കോട് കെ.എം.സി.സി വയനാടിനെ നേരിടും. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് വെസ്റ്റേണ്‍ യുണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (ഖിഫ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ 16 ടീമുകളാണ് കളത്തിലിറങ്ങുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റ് നവംബര്‍ 13ന് സമാപിക്കും. ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കും. അവിസ്മരണീയ ദൃശ്യവിസ്മയങ്ങളുടെ വിരുന്നാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്‍റിന്‍െറ പ്രത്യേകതയെന്ന് ഖിഫ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഖത്തര്‍ ആഭ്യന്തര വകുപ്പ്, ഒളിംപിക് കമ്മിറ്റി, ഖത്തര്‍ 2022, ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടന പ്രതിനിധികള്‍ ക്ക് പുറമെ സാംസ്കാരിക രംഗത്തെയും ബിസിനസ് രംഗത്തെയും പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നാദം തൃശൂര്‍ കെ.എം.സി.സി കോഴിക്കോടിനെ നേരിടും. ലീഗടിസ്ഥാനത്തിലാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 29ന് തുടങ്ങും. നവംബര്‍ 13ന് ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ ഏറ്റവും വലിയ സ്പോര്‍ട്സ് ആഘോഷമായ ഖിഫ് ടൂര്‍ണമെന്‍റ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍െറയും ഒളിംപിക് കൗണ്‍സില്‍, ഖത്തര്‍ 2022 തുടങ്ങിയ ഒൗദ്യോഗിക കായിക കേന്ദ്രങ്ങളുടെയും അംഗീകാരത്തോടെയും പിന്തുണയോടെയുമാണ് നടത്തുന്നത്. രാജ്യത്തെ എല്ലാ ഫുട്ബാള്‍ പ്രേമികളെയും മത്സര വേദിയായ ദോഹ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.