Posted On
date_range Updated On
date_range കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദോഹ ഊര്‍ജ സമ്മേളനത്തില്‍
ദോഹ: ഇന്ത്യയുടെ ഊര്‍ജ പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദോഹയില്‍ നടക്കുന്ന ഊര്‍ജ സമ്മേളനത്തില്‍ പങ്കെടുത്തു.
ആറാമത് ഏഷ്യന്‍ മന്ത്രിതല ഊര്‍ജ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം സംസാരിച്ചു. ഷെറാട്ടണ്‍ ദോഹ റിസോര്‍ട്ടില്‍ ഇന്നലെയാണ് സമ്മേളനം ആരംഭിച്ചത്.
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ധര്‍മ്മേന്ദ്ര പ്രധാനും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.