Posted On
date_range Updated On
date_range 200 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി
ദോഹ: അംഗീകൃത ടാക്സ് സ്റ്റാമ്പുകളില്ലാതെയും എക്സൈസ് നികുതി നിയമങ്ങൾ ലംഘിച്ചും വ്യാപാരാവശ്യങ്ങൾക്കായി സൂക്ഷിച്ച 200 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടികൂടി. ജനറൽ ടാക്സ് അതോറിറ്റി രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടി കണ്ടുകെട്ടിയത്.
രാജ്യത്തെ എക്സൈസ് നികുതി നിയമം കർശനമായി നടപ്പിലാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.