ഖത്തറിൽ 11 പേർക്ക്​ കൂടി കോവിഡ്

ദോഹ: ഖത്തറിൽ 11 പേരിൽ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 537 ആയി. ഇതുവരെ ആകെ 12,258 പേരെയാണ്​ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ അഞ്ചുപേർ സ്വദേശികളാണ്​. മറ്റുള്ളവർ പ്രവാസികളാണ്​. ഇവർ നേരത്തേ രോഗബാധ കണ്ടവരുമായി സമ്പർക്കം പുലർത്തിയവരോ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ അടുത്തിടെ ഖത്തറിൽ എത്തിയവരോ ആണ്​.

Tags:    
News Summary - 11 more covid case qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.