ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം 13 ആയി.
52വയസുകാരനായ പ്രവാസിയാണ് മരിച്ചത്. അടിയന്തരവിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന് മറ്റ് ദീർഘകാല
അസുഖങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച 1130 പേർക്കുകൂടി കോവിഡ്
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ ചികിൽസയിലുള്ളവർ 18819പേരാണ്. ശനിയാഴ്ച 129 പേർക്കുകൂടി രോഗമുക്തി
ഉണ്ടായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവർ 2449ആയി. ആകെ 124554 പേരെ പരിശോധിച്ചപ്പോൾ 21331പേരിലാണ്
ൈവറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.